Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RJD

ബി​ഹാ​റി​ലെ തി​രി​ച്ച​ടി: ലാ​ലു​വി​ന്‍റെ മ​ക​ള്‍ രോ​ഹി​ണി രാ​ഷ്ട്രീ​യം വി​ട്ടു

പാ​റ്റ്ന: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ മ​ക​ൾ രോ​ഹി​ണി ആ​ചാ​ര്യ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ച്ചു. കു​ടും​ബ​വു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ സൂ​ചി​പ്പി​ച്ചു.

ഞാ​ൻ രാ​ഷ്ട്രീ​യം വി​ടു​ക​യാ​ണ്. കു​ടും​ബ​വു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്. അ​ങ്ങ​നെ ചെ​യ്യാ​നാ​ണ് സ​ഞ്ജ​യ് യാ​ദ​വും റ​മീ​സും എ​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​ല്ലാ പ​ഴി​യും ഞാ​ൻ ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ന്നും രോ​ഹി​ണി എ​ക്സി​ൽ കു​റി​ച്ചു.

തേ​ജ​സ്വി യാ​ദ​വി​ന്‍റെ രാ​ഷ്ട്രീ​യ ഉ​പ​ദേ​ശ​ക​നും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ സ​ഞ്ജ​യ് യാ​ദ​വു​മാ​യു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത​യാ​ണ് രോ​ഹി​ണി പാ​ര്‍​ട്ടി വി​ടാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ രോ​ഹി​ണി താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ലോ​ക്സ​ഭ​യി​ലെ തോ​ല്‍​വി ചൂ​ണ്ടി​ക്കാ​ട്ടി സീ​റ്റ് നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ര​ൺ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് രോ​ഹി​ണി മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ലും ബി​ജെ​പി​യു​ടെ രാ​ജീ​വ് പ്ര​താ​പ് റൂ​ഡി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. നേ​ര​ത്തെ ലാ​ലു​വി​ന്‍റെ മ​ക​ൻ തേ​ജ് പ്ര​താ​പ് യാ​ദ​വി​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ജ​ൻ​ശ​ക്കി ജ​ന​താ​ദ​ൾ എ​ന്ന പേ​രി​ൽ പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​റ​ങ്ങി.

എ​ന്നാ​ൽ പ​രാ​ജ​യ​മാ​യി​രു​ന്ന ഫ​ലം. രാ​ഘോ​പു​രി​ൽ സ​ഹോ​ദ​ര​ൻ തേ​ജ​സ്വി​ക്കെ​തി​രെ​യും തേ​ജ് പ്ര​താ​പ് സ്ഥാ​നാ​ർ​ഥി​യെ നി​റു​ത്തി​യി​രു​ന്നു.

 

National

ബി​ഹാ​റി​ല്‍ പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു; വ​മ്പ​ന്‍ പ്ര​ഖ്യാ​പ​ന​വു​മാ​യി തേ​ജ​സ്വി

പാ​റ്റ്ന: ബി​ഹാ​റി​ല്‍ ഒ​ന്നാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​നു​ള്ള പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു. ഇ​ന്ത്യാ സ​ഖ്യം സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ചാ​ൽ "മ​യി ബ​ഹി​ൻ മാ​ൻ യോ​ജ​ന പ്ര​കാ​രം'30,000 രൂ​പ സ്ത്രീ​ക​ളു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തു​മെ​ന്ന് തേ​ജ​സ്വി യാ​ദ​വ് പ്ര​ഖ്യാ​പി​ച്ചു.

മ​ക​ര​സം​ക്രാ​ന്തി ദി​ന​മാ​യ ജ​നു​വ​രി 14ന് ​എ​ല്ലാ സ്ത്രീ​ക​ളു​ടെ​യും അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം എ​ത്തു​മെ​ന്നും ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​കൂ​ടി​യാ​യ തേ​ജ​സ്വി വ്യ​ക്ത​മാ​ക്കി. ഞാ​ൻ പ​ല സ്ഥ​ല​ങ്ങ​ളി​ലും പോ​യി സ്ത്രീ​ക​ളു​മാ​യി സം​വ​ദി​ച്ചു.

ബി​ഹാ​റി​ലെ എ​ല്ലാ അ​മ്മ​മാ​രും സ​ഹോ​ദ​രി​മാ​രും "മ​യി ബ​ഹി​ൻ മാ​ൻ യോ​ജ​ന'​യെ​ക്കു​റി​ച്ച് ആ​വേ​ശ​ത്തി​ലാ​ണ്. ഈ ​പ​ദ്ധ​തി അ​വ​ർ​ക്ക് സാ​മ്പ​ത്തി​ക നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്ന് ആ​ളു​ക​ൾ പ​റ​യു​ന്നു​വെ​ന്നും തേ​ജ​സ്വി പ​റ​ഞ്ഞു.

ആ​ർ​ജെ​ഡി​യും കോ​ൺ​ഗ്ര​സും സം​യു​ക്ത തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക​യി​ൽ മാ​യ് ബ​ഹി​ൻ മാ​ൻ യോ​ജ​ന വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. താ​ങ്ങു​വി​ല കൂ​ടാ​തെ നെ​ല്ലി​ന് ക്വി​ന്‍റ​ലി​ന് 300 രൂ​പ​യും ഗോ​ത​മ്പി​ന് 400 രൂ​പ​യും വീ​തം ന​ൽ​കും.

പ​ഴ​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്കും. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ അ​വ​രു​ടെ സ്വ​ന്തം ജി​ല്ല​ക്ക് 70 കി​ലോ​മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ൽ മാ​റ്റി നി​യ​മി​ക്കു​മെ​ന്നും തേ​ജ​സ്വി പ​റ​ഞ്ഞു. അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ എ​ല്ലാ കു​ടും​ബ​ത്തി​ൽ​നി​ന്നും ഒ​രാ​ൾ​ക്കെ​ങ്കി​ലും സ​ർ​ക്കാ​ർ ജോ​ലി ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.

18 ജി​ല്ല​ക​ളി​ലെ 121 മ​ണ്ഡ​ല​ങ്ങ​ളാ​ണ് മ​റ്റ​ന്നാ​ള്‍ ജ​ന​വി​ധി തേ​ടു​ക. ഇ​ന്ത്യാ​സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി തേ​ജ​സ്വി യാ​ദ​വ്, നി​ല​വി​ലെ ഉ​പ മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ സാ​മ്രാ​ട്ട് ചൗ​ധ​രി , കാ​യി​ക മ​ന്ത്രി മൈ​ഥി​ലി ഠാ​ക്കൂ​ര്‍ തു​ട​ങ്ങി പ്ര​മു​ഖ​രാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ജ​ന​വി​ധി തേ​ടു​ന്ന​ത്.

 

National

ബി​ഹാ​റി​ൽ ആ​ർ​ജെ​ഡി നേ​താ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു; ആ​ക്ര​മ​ണം സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പ്

പാറ്റ്ന: ബി​ഹാ​റി​ൽ രാ​ഷ്‌​ട്രീ​യ ജ​ന​താ​ദ​ൾ (ആ​ർ​ജെ​ഡി) നേ​താ​വ് രാ​ജ്കു​മാ​ർ റാ​യ് എ​ന്ന അ​ല്ലാ​ഹ് റാ​യ് വെ​ടി​യേ​റ്റു മ​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി പ​ട്ന ചി​ത്ര​ഗു​പ്തി​ലെ മു​ന്ന​ച​ക് പ്ര​ദേ​ശ​ത്താ​ണു സം​ഭ​വം. അ​ജ്ഞാ​ത​രാ​യ ര​ണ്ടു​പേ​ർ റാ​യി​യു​ടെ​നേ​രേ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മാ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണു സം​ഭ​വം. രാ​ഘോ​പു​ർ നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ​പ്പാ​യ നേ​താ​വാ‍​യി​രു​ന്നു റാ​യ്. കേ​സി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. വ​സ്തു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണു സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ട്. റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സു​ക​ളി​ൽ റാ​യ് ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

വെ​ടി​യേ​റ്റ ആ​ർ​ജെ​ഡി നേ​താ​വി​നെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ന​ഷ്ട​മാ​യി​രു​ന്നു. ഫോ​റ​ൻ​സി​ക് സം​ഘം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ആ​റു കാ​ട്രി​ഡ്ജു​ക​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

പ്ര​ദേ​ശ​ത്തു​നി​ന്നു ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ കൊ​ല​ന​ട​ത്തി​യ​തി​നു​ശേ​ഷം പ്ര​തി​ക​ൾ ഓ​ടി​ര​ക്ഷ​പ്പെ​ടു​ന്ന​തു കാ​ണാം. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്ന് പ​ട്ന ഈ​സ്റ്റ് പോ​ലീ​സ് സൂ​പ്ര​ണ്ട് പ​രി​ജ​യ് കു​മാ​ർ പ​റ​ഞ്ഞു.

Latest News

Up